Breaking News

വെള്ളരിക്കുണ്ട് നഗരഹൃദയത്തിലെ ബി.എസ്.എൻ.എൽ ടവർ കാട് മൂടി നശിക്കുന്നു


 






വെള്ളരിക്കുണ്ട് (malayoramflash desk) : കാട് മൂടി നശിക്കുകയാണ് വെള്ളരിക്കുണ്ടിലെ ബി.എസ്.എൻ.എൽ മൊബൈൽ ടവർ. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് കാരണം ടവറിൻ്റെ അറ്റകുറ്റപണികൾ അനിശ്ചിതത്വത്തിലാണ്. ടവറും പരിസരവും കാട് മൂടിയ അവസ്ഥയിലാണ്. വള്ളിപടർപ്പുകൾ ടവറിൻ്റെ മുകൾഭാഗം വരെ എത്തിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മാത്രമല്ല ടവറിൻ്റെ പല ഭാഗങ്ങളും തുരുമ്പിച്ച് നശിക്കുകയാണ്. വൈദ്യുതി നിലച്ചാൽ മലയോരത്തെ ബി.എസ്.എൻ.എൽ ടവറുകൾ പണിമുടക്കുന്നത് പതിവാണ്. പലപ്പോഴും അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണെന്ന് ബിഎസ്എൻഎൽ ഉപഭോക്താക്കൾ പറയുന്നു. തികച്ചും അനാസ്ഥയാണ് ഈ പൊതു മേഖല സ്ഥാപനത്തോട് അധികൃതർ കാണിക്കുന്നത്.

No comments