Breaking News

മലയോരത്തെ റോഡുകളുടെ ദുരവസ്ഥ: കോൺഗ്രസിൻ്റെ മൂന്നാംഘട്ട സമരത്തിൻ്റെ ഭാഗമായി ജോമോൻ ജോസിൻ്റെ ഉപവാസ സമരം നാളെ ചിറ്റാരിക്കാലിൽ




ചിറ്റാരിക്കാൽ: മലയോര ജനത ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് റോഡുകളുടെ ശോചനീയാവസ്ഥ.
ഇലക്ഷന് മുന്നോടിയായി നന്നാക്കാനെന്ന പേരിൽ കുത്തിപ്പൊളിച്ചിട്ട റോഡുകളെല്ലാം ഇന്ന് ചെളിക്കുളങ്ങളാണ്. കാൽനട പോലും സാധിക്കാതെ ജനം കഷ്ട്ടപെടുകയാണ്. പഴയ റോഡുകളെങ്കിലും മതിയായിരുന്നു എന്ന് പറയേണ്ട ഗതികേടിലാണ് മലയോര ജനത

പാലാവയൽ പ്രദേശവാസികൾക്ക് സ്വന്തം പഞ്ചായത്ത്‌ ഓഫീസിൽ പോകണമെങ്കിൽ കണ്ണൂർ ജില്ല കറങ്ങി പോവുക എന്ന ദുഃസ്ഥിതിയാണുള്ളത്

ഈ സാഹചര്യത്തിലാണ്
ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ തുടങ്ങിവെച്ച സമരപരമ്പരകളുടെ മൂന്നാം ഘട്ടമെന്ന നിലയിൽ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് സെപ്റ്റംബർ 2 വ്യാഴാഴ്ച്ച ചിറ്റാരിക്കാൽ ടൗണിൽ ഏകദിന ഉപവാസ സമരം നടത്തുന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരുടെയും പിന്തുണ അഭ്യർത്ഥിച്ചാണ് ജോമോൻ സമരത്തിനിറങ്ങുന്നത്. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും

No comments