Breaking News

പു​തു​താ​യി അനുവദിച്ച ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു സ്പെ​ഷ്യല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആരംഭിച്ചു


പയ്യന്നൂര്‍: പു​തു​താ​യി തുടങ്ങിയ ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ട്രെ​യി​നി​ന്‍റെ ആദ്യയാ​ത്ര ഇ​ന്ന​ലെ രാ​വി​ലെ 7.40 ന് ​ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്.ക​ണ്ണൂ​രി​ല്‍ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ 10.55ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തും. 


വൈ​കു​ന്നേ​രം 5.05ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് രാ​ത്രി 8.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. 12 ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 കോ​ച്ചു​ക​ളാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. ട്രെ​യി​നി​ല്‍ സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്രാ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.


ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി വ​ച്ച 2020 മാ​ര്‍​ച്ച്‌ 24ന് ​ശേ​ഷം കാ​ലാ​വ​ധി​യു​ള്ള പ​ഴ​യ സീ​സ​ണ്‍ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പു​തു​ക്കി ന​ല്‍​കു​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സാ​ധാ​ര​ണ ടി​ക്ക​റ്റു​ക​ള്‍ യു​ടി​എ​സ് കൗ​ണ്ട​റി​ല്‍ നി​ന്നും എ​ടു​ക്കാം. റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ളി​ല്ലാ​ത്ത ട്രെ​യി​നാ​ണി​ത്.

No comments