Breaking News

എഴുത്ത് ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക: ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ. ടി.യു.സി) ലോട്ടറി സബ് ഓഫീസ് ധര്‍ണ സമരം നടത്തി


കാഞ്ഞങ്ങാട്: ലോട്ടറിയുടെ മുഖവില കുറയ്ക്കുക, ബോണസ് പത്തായിരം രൂപയാക്കുക,എഴുത്ത് ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ. ടി.യു.സി) പുതിയകോട്ട ലോട്ടറി ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി. കൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. എഴുത്ത് ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനം കൈകൊണ്ട് പാവപ്പെട്ട ലോട്ടറി തൊഴിലാളികളെ സഹായിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജന്‍ പൊതാവൂര്‍ അധ്യക്ഷനായി. ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു. സി ) ജില്ലാ പ്രസിഡണ്ട് എ. ദാമോദരന്‍ സംസാരിച്ചു. സി.പി.തമ്പാന്‍ നായര്‍, പാര്‍വ്വതി , വിശ്വംഭരന്‍ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments