Breaking News

മലയോരത്തിന് അഭിമാന വിജയം സമ്മാനിച്ച ആൻമേരിയെ സി.പി.ഐ.എം മാലോം ലോക്കൽ കമ്മറ്റി ആദരിച്ചു


മാലോം: കണ്ണൂർ സർവ്വകലാശാല ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയോരത്തിന് അഭിമാനമായി മാറിയ മാലോം പുല്ലൊടിയിലെ  ആൻമേരിയെ സി.പി.ഐ.എം മാലോം ലോക്കൽ കമ്മിറ്റി അനുമോദിച്ചു.

പരിമിതികൾക്കിടയിലും മികച്ച വിജയം കൈവരിച്ച ആൻമേരിയെ  വീട്ടിൽ എത്തിയാണ് സി പി ഐ (എം) പ്രവർത്തകർ ആദരിച്ചത്. മാലോം ലോക്കൽ സെക്രട്ടറി കെ.ഡി മോഹനൻ ഉപഹാരം കൈമാറി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, അരുപ്, സി.സി, ടോമി മാരീയടിയിൽ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

No comments