Breaking News

പൊന്നണിഞ്ഞ് നീരജ് ചോപ്ര; ഇന്ത്യക്കിത് ചരിത്ര നേട്ടം


ടോക്യോ : ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ച് നീരജ് ചോപ്ര. ഒളിമ്പിക്‌സ് ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഈ ഹരിയാനക്കാരന്‍ ഇന്ത്യന്‍ കായികചരിത്രത്തില്‍ പുതുഅധ്യായമെഴുതിയത്. അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മേഡല്‍ നേട്ടംപോലും ഉണ്ടായിട്ടില്ല.


ഫൈനലില്‍ ആദ്യ ശ്രമത്തില്‍ നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തില്‍ 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.  മൂന്നാം ശ്രമത്തില്‍ 76.79 ആണ് നീരജിന് കണ്ടെത്താനായത്. മത്സരത്തില്‍ ലോകഒന്നാം നമ്പര്‍ താരം യോഹന്നാസ് വെട്ടര്‍ പുറത്തായി.യൂത്ത് തലം മുതല്‍ മികച്ചപ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന താരമാണ് നീരജ്.അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യനായിരുന്നു നീരജ്

No comments