Breaking News

നീലേശ്വരത്ത് വാക്സിൻ വിതരണ ക്യാമ്പ് റദ്ദ് ചെയ്ത നടപടി പ്രതിഷേധാർഹം: യുവമോർച്ച

നീലേശ്വരത്തെ സാധാരണ ജനവിഭാഗങ്ങൾക്ക് വേണ്ടി കഴിഞ്ഞ 15 വർഷമായി ആതുര സേവന മേഖലയിൽ ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ നിസ്ഥാർത്ഥ സേവനം നടത്തുന്ന വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ആഗസ്റ്റ് 8, 9 തീയ്യതികളിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ വായനശാല പരിസരത്ത് വച്ച് 1000 പേർക്ക് വാക്സിൻ നൽകാൻ  ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ  എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ തീർത്തും രാഷ്ട്രീയ പ്രേരിതമായി സ്ഥലം എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർപേഴ്സൺ എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായി പ്രത്യേക വാക്സിൻ ക്യാമ്പ് മെഡിക്കൽ ഓഫിസർ റദ്ദ് ചെയ്ത തീരുമാനം തീർത്തും പ്രതിഷേധാർഹവും സാധാരണ ജനങ്ങളോട് ഉള്ള വെല്ല് വിളിയുമാണെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ സൗജന്യ വാക്സിൻ വിതരണം കേരളത്തിൽ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No comments