മാലോത്ത് കസബ സ്കൂളിലെ ഓൺലൈൻ പഠനത്തിന് പൂർവ്വവിദ്യാർത്ഥി മുഖേന 40 ടാബ്
വെള്ളരിക്കുണ്ട്: മാലോത്ത് കസബ സ്കൂളിലെ ഓൺലൈൻ പഠനത്തിന് പൂർവ്വവിദ്യാർത്ഥി മുഖേന 40 ടാബ്. ഡൽഹി കേന്ദ്രമായുള്ള സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്മ്യൂണിറ്റി ഹെൽത്ത് എന്ന സാമൂഹ്യസേവന സംഘടനയുടെ സി ഇ ഒ യും പൂർവവിദ്യാർത്ഥി യുമായ കെ പി രാജേന്ദ്രൻ നായരാണ് സ്മാർട്ട് ഫോൺ ഇല്ലാതെ പഠനം മുടങ്ങിയ കുട്ടികൾക്ക് സഹായവുമായി എത്തിയത് .ജില്ലയിൽ ഓൺലൈൻ പഠനസൗകര്യം തീർത്തും ഇല്ലാത്ത കുട്ടികൾ ഏറ്റവും കൂടുതലുള്ള വിദ്യാലയമാണ് അതിർത്തി ഗ്രാമമായ മാലോത്ത് കസബ .225 വീടുകളിൽ സ്മാർട്ട് ഫോൺ ടാബ് മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു, യുണൈറ്റഡ് വേ ഡൽഹി എന്ന സംഘടന മുഖേനയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ സംഘടിപ്പിച്ചത്. അഞ്ചുലക്ഷത്തിലധികം വിലയുള്ള ഇവ സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറി. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ വിവി ഭാസ്കരൻ , പ്രിൻസിപ്പാൾ വിജി കെ. ജോർജ് 1പ്രഥമാധ്യാപിക സിൽബി മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡൻറ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു അധ്യാപകർ വാങ്ങിയ 25 സ്മാർട്ട് ഫോണിന്റെ വിതരണം ഉദ്ഘാടനവും ചടങ്ങിൽ നടന്നു .കെ പി രാജേന്ദ്രൻ പിടിഎ വൈസ് പ്രസിഡൻറ് രാധ രവി ,എസ് എം സി ചെയർമാൻ പി കെ മധു , ഹരീന്ദ്രനാഥ് ,,സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ് ,ഫസ്റ്റ് ബെൽ കോർഡിനേറ്റർ പി പി ജയൻ എന്നിവർ സംസാരിച്ചു എൻജിഒ യൂണിയൻ വിദ്യാഭ്യാസ വകുപ്പ് മുഖേന 31 ടാബ് സ്കൂളിന് നൽകിയിരുന്നു നൂറോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ
No comments