Breaking News

ട്രെയിനിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ അസഭ്യം പറഞ്ഞ രണ്ട് പേർക്കെതിരെ കേസ്


രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കു നേരെ ട്രയിനിൽ മദ്യപൻമാരുടെ അസഭ്യവർഷം. മാവേലി എക്സ്പ്രസ് ട്രയിനിലെ സെക്കൻ്റ് എ.സി കംപാർട്ട്മെൻറിൽ വച്ചാണ് സംഭവം. എം.പിക്കൊപ്പം എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു. തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെ ട്രെയിനിൽ കയറിയവരാണ് മദ്യപിച്ച രണ്ടുപേരെന്നും രാജ്മോഹൻ ഉണ്ണിത്താൻ  പറഞ്ഞു. കണ്ണൂർ ആർ.പി.എഫ് എം.പിയുടെ പരാതിയെ തുടർന്ന് കേസെടുത്തു.

No comments