Breaking News

തൃശൂരിൽ യുവതിയും മകനും മരിച്ച നിലയിൽ; സംഭവം ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ രണ്ടു മാസം മുമ്പാണ് അനിലയുടെ ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചത്

തൃശൂർ: യുവതിയെയും 13 വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൂക്കോട് സ്വദേശി അനിലയും(33) മകൻ അശ്വിനുമാണ്(14) മരിച്ചത്. അനിലയുടെ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിൽ മനംനൊന്ത് അനിലയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ടു മാസം മുമ്പാണ് അനിലയുടെ ഭർത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.


തിങ്കളാഴ്ച ഉച്ചയായിട്ടും അമ്മയെയും മകനെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവീട്ടിലെ സ്ത്രീ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അമ്മയെയും മകനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുദേവ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ.

രണ്ടു മാസം മുമ്പാണ് അനിലയുടെ ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതേത്തുടർന്ന് അനിലയും മകനും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വൈകിട്ടോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.

No comments