ഒരു നാടിന്റെ വികാരം വാട്സ്ആപ് സ്റ്റാറ്റസിലൂടെ പ്രകടിപ്പിച്ച് പ്രദേശവാസികൾ, വെള്ളരിക്കുണ്ട് വടക്കാകുന്നിൽ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്
വെള്ളരിക്കുണ്ട്: ഒരു നാടിന്റെ വികാരം വാട്സ്ആപ് സ്റ്റാറ്റസിലൂടെ പ്രകടിപ്പിച്ച് പ്രദേശ വാസികൾ. വടക്കാകുന്നിൽ വൻകിട ഖനന പ്രവർത്തനങ്ങൾക്കെതിരെയുള്ള ജനവികാരം പ്രകടിപ്പിച്ച് കാരാട്ട്, തോടൻചാൽ കൂളിപ്പാറ പ്രദേശങ്ങളിലെ നൂറ് കണക്കിന് ജനങ്ങളുടെ കഴിഞ്ഞ ദിവസത്തെ വാട്സ് ആപ്പ് സ്റ്റാറ്റസ് " സേവ് വടക്കാകുന്ന് " എന്നായിരുന്നു. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യാഗ്രഹ സമരത്തിന് പൂർണ്ണ പിൻതുണയാണ് ജനങ്ങൾ ഇതിലൂടെ അറിയിച്ചത്. സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
No comments