വെസ്റ്റ്എളേരി പെരുമ്പട്ടയിൽ ബൈത്തു റഹ്മയുടെ കട്ടിലവെയ്ക്കല്‍ ചടങ്ങ് നടന്നു
കുന്നുംകൈ: വെസ്റ്റ്എളേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പെരുമ്പട്ട ശാഖാ മുസ്ലീം ലീഗ്, വനിത ലീഗ് കമ്മറ്റികളുടെ സഹകരണത്തോടെ പെരുമ്പട്ടയിൽ രണ്ടു നിര്‍ധന കുടുംബത്തിനു വേണ്ടി നിർമ്മിക്കുന്ന ബൈത്തുറഹ്മകളുടെ കട്ടില വെയ്ക്കൽ കർമ്മംനടന്നു. ദുബൈ കെ.എം.സി.സി സ്റ്റേറ്റ് ഓർഗനൈസിങ് സിക്രട്ടറി ഹംസ തൊട്ടിയിൽ, ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡൻ്റ് റഷീദ് ഹാജി കല്ലിങ്കാൽ എന്നിവര്‍ കട്ടില വെയ്ക്കൽ കർമ്മം നിർവ്വഹിച്ചു. പി. എ.അബൂബക്കർ ഹാജി പള്ളിക്കര, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ മൗലവി ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ, ഗ്ലോബൽ കെ എം സി സി പ്രസിഡന്റ് ടി.എച്ച് ഖാദർ, എ ദുല്‍കിഫിലി, ഫസൽ ഹാമിദ് കോയമ്മ തങ്ങൾ,ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ, മെമ്പർ റൈഹാനത്ത് ടീച്ചർ, മണ്ഡലം ദുബൈ കെ എം സി സി പ്രസിഡന്റ് ഏ ജി റഹ്മാൻ,ട്രഷറർ ഷെരീഫ് കാരയിൽ, എ വി അബ്ദുല്‍ ഖാദര്‍ എന്നിവർ സംബന്ധിച്ചു
No comments