Breaking News

പ്രസിഡണ്ടിനെ സംരക്ഷിക്കാനുള്ള കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യുവമോർച്ച


കാസർഗോഡ്: ജില്ല കണ്ട ഏറ്റവും വലിയ രാഷ്ടീയ അഴിമതി നടത്തിയ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയെ വെള്ളപൂശാൻ കിനാനൂർകരിന്തളം പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ കൂട്ടുകെട്ട് ജനങ്ങളോട് ഉള്ള വെല്ല് വിളിയാണെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം പ്രസിഡണ്ടിനെ വെള്ളപൂശാൻ വേണ്ടി ഭരണ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവന്നത് അഴിമതി മൂടിവെക്കാനും അതുവഴി കൂടുതൽ അഴിമതി എനിയും നടത്താനുള്ള അത്യാർത്തി കൊണ്ടാണെന്നും യുവമോർച്ച പ്രസ്താവിച്ചു . പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുമ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പ്രവർത്തകർ പുറത്ത് സമരം നടത്തുമ്പോൾ തന്നെ രവിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം പ്രമേയത്തിന് പൂർണ്ണ പിന്തുണ നൽകിയത് അഴിമതിക്ക് കൂട്ട് നിൽക്കുന്ന കോൺഗ്രസിന്റെ ഇരട്ടതാപ്പും അഴിമതിയുടെ പങ്ക് പറ്റിയതിന്റെ ഉപകാരസ്മരണയുമാണ് കാണിക്കുന്നത്. കോൺഗ്രസ് നടത്തുന്ന സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ പഞ്ചായത്ത് മെമ്പർമാരായ നേതാക്കാൻമാർ പ്രസിഡണ്ടിനെ പിന്തുണച്ചതിന് നടപടിയെടുക്കാൻ ജില്ലാ കോൺഗ്രസ് നേതാക്കൻമാർ തയ്യാറാകണമെന്നും യുവമോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസ് ആണ് ഇന്ന് സി പി എം പ്രവർത്തകരെക്കാൾ പ്രസിഡണ്ടിന് പ്രിയപ്പെട്ടവർ. കോവിഡ് മഹാമാരിയെ പോലും അഴിമതിക്ക് ഉപയോഗിച്ച് പല ഡി സി സി കളിലും വരവും ചെലവും ഒരേ തുകയാക്കി കള്ളകണക്ക് അവതരിപ്പിച്ച് പ്രതിപക്ഷത്തിന് ചില്ലറ കൊടുത്ത് പ്രമേയം അവതരിപ്പിച്ച് രക്ഷപെടാൻ സാധിക്കുകയില്ല, അഴിമതിക്കെതിരെ പ്രതിഷേധിക്കേണ്ട കോൺഗ്രസ്കാർ  അഴിമതി ആരോപണം എ ന്ന് പറയുന്നത് പ്രസിഡണ്ടിനെ കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന് പറയുമ്പോൾ എറ്റവും വലിയ അഴിമതിയുടെ പങ്ക് അവർ പറ്റി എന്ന് മനസിലാക്കാമെന്നും അതിനാൽ ഭരണ പ്രതിപക്ഷ കൂട്ടുകെട്ട് നടത്തിയ അഴിമതി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് വ്യക്തമാക്കി

No comments