Breaking News

മലയോര റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം ; ചിറ്റാരിക്കാൽ ടൗണിൽ കോൺഗ്രസ് ഉപവാസ സമരം നടത്തി


ചെറുപുഴ: മലയോരത്ത്  നിർമ്മാണം ആരംഭിച്ച് പാതിവഴിയിലായ പ്രധാന റോഡുകളുടെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും, മലയോര ഹൈവേ കടന്നു പോകുന്ന വനമേഖലയിലെ നിർമ്മാണ പ്രർത്തികൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരപരമ്പരകളുടെ ഭാഗമായി മൂന്നാം ഘട്ടമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചിറ്റാരിക്കാൽ ടൗണിൽ ഏകദിന ഉപവാസം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് കുത്തിയത്തോട്ടിൽ , അന്നമ്മ മാത്യു, പി ഡി നാരായണി  തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു.  ഉപവാസ സമരം ഡി സി സി പ്രസിഡൻ്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചേയ്തു. റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ അടിയന്തരിമായി പൂർത്തിയാക്കത്ത പക്ഷം പിഡബ്ല്യുഡി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ പതാലിൽ, കുഞ്ഞബു നമ്പ്യാർ, മാമുനി വിജയൻ, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായർ, സത്യൻ പൂച്ചക്കാട്, ജോർജ്കുട്ടി കരിമഠം, സി.എ. ബാബു, ജാതിയിൽ അസൈനാർ, ജിസൺ ജോർജ്ജ്, അഡ്വ. ജോസഫ് മുത്തോലി,  രാജേഷ് തമ്പാൻ, ഇസ്മയിൽ ചിത്താരി, ഷോണി കെ. തോമസ്, സോണി സെബാസ്റ്റ്യൻ, ജോബിൻ ബാബു, മുഹമ്മദലി പെരുമ്പട്ട  തുടങ്ങിയവർ പ്രസംഗിച്ചു. ഉപവാസ സമരത്തിൻ്റെ സമാപനം നാരങ്ങാനീരു നൽകി കെ പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ശ്രീധരൻ മാസ്റ്റർ, ഗിരിജാ മോഹനൻ, പി. സി. ഇസ്മെയിൽ , റെയ്ഹാനത്ത് ടീച്ചർ, രതീഷ് രാഘവൻ, മേഴ്സി മാണി, സിന്ധു ടോമി, തേജസ് ഷിൻ്റൊ, എം. ലിജിന, ഷോബി ജോസഫ്  ഷോബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

No comments