Breaking News

ജില്ലാ ക്രെഡിറ്റ് പ്ലാൻ പ്രകാശനം ചെയ്തു

 

ജില്ലാ ലീഡ് ബാങ്ക്  തയ്യാറാക്കിയ നടപ്പ് സാമ്പത്തിക വർഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാൻ പ്രകാശനം  ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  നിർവഹിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന സ്കീമുകൾ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും നടപ്പാക്കുന്നതിന് ജില്ലയിലെ ബാങ്കുകൾ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നതെന്നും നടപ്പുവർഷവും ലക്ഷ്യം കൈവരിക്കാൻ സാധിക്കട്ടെയെന്നും ജില്ലാ കളക്ടർ പറഞ്ഞു.


 ചേമ്പറിൽ നടന്ന ചടങ്ങിൽ .ലീഡ് ബാങ്ക് ജില്ലാ ഡിവിഷണൽ മാനേജർ എൻ.കണ്ണൻ നബാഡ് ഡപ്യൂട്ടി ഡിവിഷണൽ മാനേജർ കെ ബി ദിവ്യ കാനറ ബാങ്ക് ഡിവിഷണൽ മാനേജർ എ.വി.  രാജേഷ, കേരള ഗ്രാമീൺ ബാങ്ക് റീജ്യണൽ മാനേജർ വി.എം പ്രഭാകരൻ എന്നിവർ പങ്കെടുത്തു.8154.83 കോടി രൂപ ആകെ 

ഇതിൽ 5461.60 കോടി മുൻഗണനാ വിഭാഗത്തിലും മുൻഗണനേതരവിഭാഗത്തിൽ 2693. 23 കോടി രൂപയുമാണ് ലക്ഷ്യം.ഇതിൽ കാർഷിക മേഖലയിൽ 3375 കോടി രൂപയും കാർഷികേതര മേഖലയിൽ 968.95 കോടിയുമാണ് വിഹിതം

No comments