Breaking News

കാസറഗോഡ് നെഹറു യുവകേന്ദ്രയും പെരിയങ്ങാനം ഫ്രണ്ട്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ സംഘടിപ്പിച്ചു



കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ കാസറഗോഡ് നെഹറു യുവകേന്ദ്രയും പെരിയങ്ങാനം ഫ്രണ്ട് സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബും  സംയുക്തമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ സംഘടിപ്പിച്ചു. പെരിയങ്ങാനം ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം കെ രാജൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. 

ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-മത് വാർഷികത്തോടനുബന്ധിച്ചിട്ടുള്ള "ആസാദീ കാ അമൃത് മഹോത്സവ്"ത്തിന്റെ ഭാഗമായി കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയമാണ്  ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 നടത്താൻ നിർദ്ദേശിച്ചത്.

ആരോഗ്യപരമായ ജീവിതത്തിന് വ്യായാമത്തിന്റെ ആവിശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം

പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് സി.എച്ച് , സെക്രട്ടറി അജേഷ് കെ , ഷോബി ഫിലിപ്പ് , റഹീസ്. CH , ജോബി മാന്വൽ, വിനീത് വി.കെ , ഹരിഹരൻ പി ,  നിഖിൽ കെ , ഹരിലാൽ ടി മുതലായ 25 ഓളം പേർ പങ്കെടുത്തു.

No comments