Breaking News

മാലോം ആയുർവേദ ഡിസ്‌പെൻസറി പരിസരം ഇനി ഔഷധസസ്യങ്ങളാൽ സമ്പന്നമാകും ആയുഷ് പദ്ധതിയുടെ ഭാഗമായി ഔഷധത്തോട്ട നിർമ്മാണം ആരംഭിച്ചു.


മാലോം :  മാലോത്ത്‌  ആയുർവേദ ഡിസ്‌പെൻസറിയിൽ  ആയുഷ് പദ്ധതിയുടെ ഭാഗമായി ഔഷധത്തോട്ടം നിർമ്മാണം ആരംഭിച്ചു.

കൂടുതൽ  സൗകര്യങ്ങൾ ഒരുക്കി യോഗ ഉൾപ്പെടെ ഉള്ള പുതിയ രീതികൾ മാലോത്ത്‌ ആയുർവേദ ഡിസ്‌പെൻസറിയിൽ യാഥാർഥ്യമാകുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഔഷധതോട്ടം നിർമ്മാണം ആരംഭിച്ചത്.

ആടലോടക തൈ നട്ടു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം പരിപാടി ഉത്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ അലക്സ് നെടിയകാലയിൽ അധ്യക്ഷത വഹിച്ചു

മെഡിക്കൽ ഓഫീസർ ദൃശ്യ ദാസ് വി, ഡോ:മേരി  മാഗ്ലിൻ ,സുബി.വി.ജോയി, നിർമ്മല കുമാരി പി, ആർ,ജയശ്രീ, കെ ജോസ് അടിയോടി, മാത്യു കൂവക്കൽ, ടോമി മുത്തോലി എന്നിവർ പ്രസംഗിച്ചു.

നെല്ലി,കറ്റാർവാഴ, നിലവേപ്പ്, പനിക്കൂർക്ക, ഇരുവേലി,തുളസി, കുറുന്തോട്ടി,ശതാവരി, ചിറ്റമൃത് ,കിരിയാത്ത്, ആടലോടകം തുടങ്ങിയ ഔഷധ സസ്യങ്ങളാണ് വച്ചു പിടിപ്പിത്.

മാലോത്ത്‌ കൂടാതെ ജില്ലയിൽ പരപ്പയിലും അമ്പലത്തറയിലും  ആയുഷ് പദ്ധതിവരും.

No comments