Breaking News

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കി കോവിഡ് കാരണം ശനിയാഴ്ച ഇതുവരെ അവധിയായിരുന്നു


തിരുവനന്തപുരം∙ രണ്ടാം ശനിയാഴ്ച ഒഴികെ മറ്റെല്ലാ ശനിയാഴ്ചയും എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രവൃത്തി ദിനമാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. കോവിഡ് കാരണം ശനിയാഴ്ച ഇതുവരെ അവധിയായിരുന്നു. ഇനി മുതൽ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ശനിയാഴ്ചയും ലഭ്യമാകും.

കോവിഡ് കാരണം നിർത്തിവച്ചിരുന്ന പഞ്ചിങ് സംവിധാനവും സെക്രട്ടേറിയറ്റിലടക്കം ആരംഭിച്ചു. തിങ്കളാഴ്ച മുതൽ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ് നിർബന്ധമാണ്. ബയോമെട്രിക് പഞ്ചിങ്ങും ഉടന്‍ തിരിച്ചെത്തിയേക്കും.

No comments