വെള്ളരിക്കുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ചിറ്റാരിക്കാൽ ജെ.സി.ഐ ഓക്സിജൻ കോൺസൻട്രേറ്റർ നൽകി
വെള്ളരിക്കുണ്ട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ജെ സി ഐ ഇന്ത്യ തായ് വാനിലെ എസ് ടി യു എഫ് യുണൈറ്റഡ് ഫണ്ടുമായി കൈകോർത്ത് 41 ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനുകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ജെ സി ഐ ഇന്ത്യ സംഭാവന ചെയ്തു. ജെസിഐ ചിറ്റാരിക്കാൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സി എച്ച് സി ആശുപത്രിയിലേക്ക് നൽകിയ മെഷിന്റെ വിതരണം തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിക്ക് കൈമാറി. ചടങ്ങിൽ ജെസിഐ ചിറ്റാരിക്കാൻ വൈസ് പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോ ബി, ജെസിഐ സോൺ വൈസ് പ്രസിഡന്റ് ജോബിൻ ബാബു, അജിത് സി ഫിലിപ്പ്, നാഷണൽ ഡയറക്ടർ ജയ്സൺ തോമസ് , മെഡിക്കൽ ഓഫീസർ മനീഷ , റാഫി വിൻസന്റ് എന്നിവർ സംസാരിച്ചു.
No comments