Breaking News

കുമളി-പെർള KSRTC ബസിലെ യാത്രക്കാർക്കുള്ള സമ്മാന പദ്ധതി തുടരുന്നു ഇത്തവണ നറുക്കെടുപ്പിലൂടെ സമ്മാനർഹനായത് ചെറുപുഴ ജോസ്ഗിരി സ്വദേശി സോയിജോസഫ്


ചെറുപുഴ: മലയോരത്തുൾപ്പടെ കെ.എസ്.ആർ. ടി.സിയെ പ്രോത്സാഹിപ്പിക്കാൻ  ബസിലെ യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിൽ കുമളി - പെർള ബസിലെ യാത്രക്കാർക്കായി നടത്തിയ നറുക്കെടുപ്പിൽ ചെറുപുഴ ജോസ്ഗിരി സ്വദേശി സോയി ജോസഫ് കൂട്ടിയാനിക്കലാണ് സമ്മാനാർഹനായത്. മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിയേഷൻ നൽകുന്ന സമ്മാനം ചെറുപുഴ പ്രസ്ഫോറം പ്രസിഡന്റ് ജിനോ ഫ്രാൻസീസ് ചെറുപുഴയിൽ വച്ച്  യാത്രക്കാരന്  കൈമാറി. യാത്രക്കാരൻ സോയി ജോസഫ് സമ്മാനം ഏറ്റുവാങ്ങി. ചെറുപുഴ  പ്രസ്സ് ഫോറം ഓഫീസിൽ നടന്ന ചടങ്ങിൽ ജെയിംസ് ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. മനോജ് ചെറുപുഴ സ്വാഗതം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചെറുപുഴ പഞ്ചായത്തിന്റെ ടീം വളണ്ടിയർ ക്യാപ്റ്റനായി മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രസ്സ് ഫോറം അംഗം കൂടിയായ ലിജോ ജോണിനെ ചടങ്ങിൽ  ഉപഹാരം നൽകി ആദരിച്ചു. മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു ആശംസാ പ്രസംഗം നടത്തി. സാദിഖ് പുളിങ്ങോം നന്ദി പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യിൽ 350 രൂപക്ക് മുകളിൽ ഉള്ള തുകക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക്‌ ചെയ്തിട്ടുള്ള  ദീർഘ ദൂരയാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ട് ഓരോ ഭാഗ്യശാലികളെ ഇടക്കിടക്ക് തിരഞ്ഞെടുത്ത് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ് പദ്ധതി. ഒക്ടോബർ 15 ന് വെള്ളിയാഴ്ച  അവസാനിക്കുന്ന പദ്ധതി പ്രകാരം ആഴ്ച തോറും നറുക്കെടുപ്പ് നടത്തി രണ്ടു ഭാഗ്യശാലികൾക്ക് കൂടി സർപ്രൈസ് ഗിഫ്റ്റും നൽകും.

No comments