Breaking News

ബൈക്കിൽ ഭാരതയാത്ര നടത്തി മലയോരത്തിൻ്റെ അഭിമാനമായി മാറിയ യുവാക്കൾക്ക് ബളാൽ ഗ്രാമപഞ്ചായത്തിൻ്റെ ആദരവ്..


വെള്ളരിക്കുണ്ട്: കർദുങ് ലാ പാസിൽ കെഎൽ 79 വെള്ളരിക്കുണ്ട് എന്ന ടാഗോടു കൂടിയ കുറിമാനമുയർത്തി ഹിമാലയൻ മണ്ണിലും വെള്ളരിക്കുണ്ടിന്റെ സാന്നിധ്യം അറിയിച്ച ലിപിനും നിതിനും ജന്മനാടിൻ്റെ സ്വീകരണം. 

വെള്ളേരിക്കുണ്ടിൽ നിന്ന്‌ ബുള്ളറ്റിൽ ഇന്ത്യയെ കണ്ടെത്താനുള്ള യാത്ര നടത്തി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്‌ വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ ലിബിനും ചീമേനി സ്വദേശയായ നിതിനും .

ഓഗസ്റ്റ് 25നാണ്‌ ഇവർ യാത്ര തുടങ്ങിയത്. ലഡാഖ് , കുളു,മണാലി തുടങ്ങിയ നോർത്ത് ഈസ്ററ് സംസ്ഥാനങ്ങളിൽ ക്കൂടിയായിരുന്നു ഇവരുടെ സാഹസിക യാത്ര. ജന്മനാട്ടിൽ തിരിച്ചെത്തിയ ഇവർക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡണ്ട് രാജു കട്ടക്കയം ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷോബി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ അലക്സ് നെടിയകാല, അബ്ദുൾ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

No comments