Breaking News

ജില്ലയിലെ വിവിധ മേഖലയിൽ ജോലി ഒഴിവുകൾ


പ്രൊജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്

ഉദുമ ഗ്രാമപഞ്ചായത്ത് നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗിനും ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായ സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി പ്രൊജക്ട് അസിസ്റ്റൻുമാരെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഷ്യൽ  പ്രാക്ടീസ് (ഡി.സി.പി) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മേനേജ്മെന്റ് പാസായവർക്ക് അപേക്ഷിക്കാം.

ബിരുദവും  ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ 30 ന് വൈകീട്ട് അഞ്ചിനകം ഉദുമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷകന്റെ പൂർണ മേൽവിലാസം, ഫോൺനമ്പർ, താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേരും വാർഡ്/വീട്ടുനമ്പർ എന്നിവ രേഖപ്പെടുത്തണം. ഫോൺ: 0467-2236242


ഫിഷറീസ് വകുപ്പിൽ എന്യൂമറേറ്ററുടെ ഒഴിവ്

കാസർകോട് ജില്ലയിൽ ഇൻലാന്റ് അസസ്മെന്റ് സർവേ നടത്തുന്നതിന് ഫിഷറീസ് വകുപ്പിൽ ഒരു എന്യൂമറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം. പ്രായം 21നും 36നും മധ്യേ. യാത്രാബത്ത ഉൾപ്പെടെ പ്രതിമാസ വേതനം 25000 രൂപ.   താൽപര്യമുള്ളവർ ഒക്ടോബർ 23 നകം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം, മീനാപ്പീസ് കടപ്പുറം, കാഞ്ഞങ്ങാട്.പി.ഒ, 671315 എന്ന വിലാസത്തിലോ  ddfishksd@gmail.com  എന്ന ഇ-മെയിലിലൂടെയോ അപേക്ഷിക്കണം. ഫോൺ: 04672202537


ഹെൽത്ത് നഴ്സ് നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ  ഒക്ടോബർ 23 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in  ലൂടെ അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04672209466.



No comments