Breaking News

കുട്ടിയെ പരിയാരത്തേക്ക് എത്തിക്കാൻ പണമില്ലാതെ കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് മുന്നിൽ നിസഹായരായി നിന്ന രക്ഷിതാക്കൾക്ക് മുന്നിൽ മനുഷ്യസ്നേഹവുമായി കൊടക്കാടെ റസാഖ്


കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ വിഗദ്ധ ചികിത്സക്കായി ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന്   തങ്ങളുടെ കുഞ്ഞിനെയും കൊണ്ട് പോകാൻ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ വേദനയോടെ നിൽക്കുന്ന രക്ഷിതാക്കളെ ജില്ലാശുപത്രിയിലെ ദിവസ വേതനക്കാരനായ കൊടക്കാട് വെള്ളച്ചാലിലെ റസാഖ് ജോലിക്കിടയിൽ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. അവരുടെ സങ്കടം കേട്ട റസാഖിൻ്റെ മനസലിഞ്ഞു.

 പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ തന്റെ സമ്പാദ്യത്തിൽ മിച്ചമുണ്ടായിരുന്ന  അഞ്ചായിരം രൂപ അവർക്ക് എടുത്തു കൊടുത്തു. യാതൊരു മുൻപരിചയം പോലുമില്ലെങ്കിലും റസാഖിൻ്റെ മുന്നിൽ മനുഷ്യൻ എന്ന പരിഗണന മാത്രമെ ഉണ്ടായിരുന്നുള്ളു. തനിക്ക് തുച്ഛമായി കിട്ടുന്ന ദിവസവരുമാനത്തിൽ നിന്നും നുള്ളിപ്പെറുക്കിയെടുത്ത് നീട്ടിയ ആ പണത്തിന് ഒരു ജീവൻ്റെ വിലയുണ്ട്. മനുഷ്യസ്നേഹം മാത്രം മുന്നിൽ കണ്ട റസാഖ് എന്ന വലിയ മനസിന് മുന്നിൽ കൂപ്പുകൈ. 

-ചന്ദ്രു മലയോരംഫ്ലാഷ്

No comments