Breaking News

കാഞ്ഞങ്ങാട് മോട്ടോർ വാഹന ഓഫീസിലും എഎംവിഐയുടെ മാവുങ്കാലിലെ വീട്ടിലും വിജിലന്‍സ് റെയിഡ്


 





കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസിലും ഏഎംവിഐയു ടെ മാവുങ്കാലിലെ വീട്ടിലും വിജിലന്‍സ് റെയിഡ്.കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും ആര്‍ടി ഓഫീസിലെ അദ്ദേഹം ജോലി ചെയ്യുന്ന ക്യാബിനിലുമാണ് വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തിയത്.

കോഴിക്കോട്ട് നിന്നെത്തിയ സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥര്‍ രാവിലെ 6.30 മണിക്ക് മാവുങ്കാലിലെത്തി ഏഎംവിഐ അനില്‍ കുമാറിന്റെ വീട്ടില്‍ പരിശോധന ആരംഭിച്ചു.ഉച്ചയ്ക്ക് 12 മണിക്കും അനില്‍ കുമാറിന്റെ വീട്ടില്‍ നടക്കുന്ന വിജിലന്‍സ് പരിശോധന തുടര്‍ന്നു.വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിജിലന്‍സ് പരിശോധിച്ച് വരികയാണ്.രാവിലെ 8 മണിയോടെയാണ് കാസര്‍കോട് നിന്നുമെത്തിയ വിജിലന്‍സ് സംഘം ഹൊസ്ദുര്‍ഗിലെ ആര്‍ടി ഓഫീസില്‍ പരിശോധന ആരംഭിച്ചത്.




അനില്‍ കുമാറിന്റെ ഇരിപ്പിടമേശ വലിപ്പും, ഫയലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വിജിലന്‍സ് പരിശോധന ആര്‍ടി ഓഫീസില്‍ മൂന്ന് മണിക്കൂര്‍ നീണ്ടു.കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവന്‍, ശ്രീനിവാസന്‍,കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. പ്രമോദിന്റെ സാനിധ്യത്തില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.ആര്‍ടി ഓഫീസില്‍ നിന്നും വിജിലന്‍സിന് കാര്യമായൊന്നും കണ്ടെത്താനായില്ല. ഏഎംവിഐയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നു.കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ ഏഎംവിഐ ആയിരുന്ന അനില്‍ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.




ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ ചുമതയേറ്റത്. കോഴിക്കോട് സ്‌പെഷ്യല്‍ വിജിലന്‍സ് വിഭാഗത്തിന് അനില്‍ കുമാറിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് ആര്‍ടി ഓഫീസിലും അനില്‍ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും വിജിലന്‍സ് റെയിഡ് നടന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് ഗുരുവനത്ത് ഡ്രൈവിംഗ് പരിശോധനാ കേന്ദ്രത്തില്‍ വിജിലന്‍സ് നടത്തിയ റെയിഡില്‍ 2,69,860 രൂപ പിടികൂടിയിരുന്നു. കൈക്കൂലിക്കേസ്സില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ ആര്‍. കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ വിജിലന്‍സ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിലും ആര്‍ടി ഓഫീസിലും വിജിലന്‍സ് റെയിഡ് നടത്തിയത്

No comments