ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം യൂണിറ്റ് സമ്മേളനം ചുള്ളിക്കരയിൽ സമാപിച്ചു
രാജപുരം: എയിംസ് കാസറഗോഡ് അനുവദിക്കുക, കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയിൽ പൂടംകല്ല് മുതല്‍ പാണത്തൂര്‍ വരെ മെക്കാഡം റോഡ് പ്രവർത്തി പൂര്‍ത്തിയാക്കുക, ദിനംപ്രതി ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഓള്‍കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചുള്ളിക്കര വ്യാപാരഭാവനില്‍ വച്ചു നടന്ന യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി രമേശന്‍ മാവുങ്കാല്‍ ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ കെസി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷെരിഫ് ഫ്രെയിം ആര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരെ ആദരിച്ചു . കൂടാതെ സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ രാജീവന്‍ സ്‌നേഹ, ചിത്രകാരനായ യൂണിറ്റ് അംഗം സൂരജ് ഫോട്ടോഹണ്ട് എന്നിവരെ അനുമോദിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി മനോഹരന്‍ എന്‍വീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ ട്രഷര്‍ സുഗുണന്‍ ഇരിയ, ഹരീഷ് പാലക്കുന്ന്, ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍എന്നിവര്‍ സംസാരിച്ചു. 2021-22 വര്‍ഷത്തെ ക്കുള്ള ഭാരവഹികളായി രാജീവന്‍ സ്‌നേഹ (പ്രസിഡന്റ്), സൂരജ് ഫോട്ടോ ഹണ്ട് (സെക്രട്ടറി) ,പ്രശാന്ത് മൊണാലിസ (ട്രഷറര്‍) , വിനു ചിപ്പി ( ജോയിന്റ് സെക്രട്ടറി),റെനി ചെറിയാന്‍ (വൈസ്.പ്രസിഡന്റ്), ശ്രീനിവാസന്‍ സിഗ്മ (പി ആര്‍ ഒ ),മേഖല കമ്മിറ്റിയിലേക്ക് സുഗുണന്‍ ഇരിയ, ജസ്റ്റിന്‍ കെ സി, കെ സി അബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.
No comments