അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.. മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു
അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രങ്ങളിൽ എത്തി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം , കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം , തിരൂര്‍ തുഞ്ചന്‍ പറമ്പ്, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം , തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടന്നു .ക്ഷേത്രങ്ങൾക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടത്താറുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടായി. മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദുർഗ്ഗാ ക്ഷേത്രത്തിൽ ഗണേഷ്ഭട്ട് വിദ്യാരംഭ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
പരപ്പ ശ്രീ തളീക്ഷേത്രത്തിൽ വിദ്യാരംഭം എഴുത്തിനിരുത്തൽ ചടങ്ങ് ബ്രഹ്മശ്രീ നീലമന രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.
ബളാൽ ശ്രീഭഗവതീ ക്ഷേത്രം, അടുക്കളക്കുന്ന് ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.
No comments