Breaking News

കോൺഗ്രസ് സി.യു.സി യോഗങ്ങൾ: ബളാൽ പഞ്ചായത്തിൽ സെഞ്ച്വറിയിലേക്ക് 96-മത് യൂണിറ്റ് യോഗം വെള്ളരിക്കുണ്ട് കാറളത്ത് സമാപിച്ചു


വെള്ളരിക്കുണ്ട് : കോൺഗ്രസ്സ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി (സി.യു.സി.) സെഞ്ചറിയിലേക്ക് അടുക്കുന്നു.

96-മത് യൂണിറ്റ് യോഗം വെള്ളരിക്കുണ്ട് കാറളത്തെ പാറപ്പായിൽ ഷൈജസിന്റെ വീട്ടിൽ ചേർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വർ യോഗത്തിൽ പങ്കെടുത്തു.


പുതിയ സംഘടനാ സംവിധാനത്തിലൂടെ താഴെ തട്ടിൽ നിന്നും പാർട്ടിയെ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ യൂനിറ്റ് കമ്മറ്റി യോഗങ്ങൾ നടത്താൻ ഓരോ ജില്ലയിലെയും മണ്ഡലം പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകിയത്.


ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും ബൂത്തുകൾ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ യൂണിറ്റ് കമ്മറ്റി കൾ രൂപവത്കരിക്കുകയും സ്ത്രീകൾക്കും യുവാക്കൾക്കും തുല്യ പ്രധാന്യം നൽകി പാർട്ടിയെ പുതിയ തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.


ബളാൽ ഗ്രാമ പഞ്ചായത്തിൽ 17 ബൂത്ത്‌ കളിലായി ഇതുവരെ 96 യൂണിറ്റ് കമ്മറ്റികൾ നിലവിൽ വന്നു. വെള്ളരിക്കുണ്ട് കാറളത്ത്‌ നടന്ന 96- മത് യൂണിറ്റ് യോഗത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ യോഗത്തിൽ പങ്കെടുക്കുവാനെത്തി.


യോഗം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ വിനു കെ. ആർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ടിജോ തോമസ്, മധുസൂദനൻ കൊടിയംകുണ്ട്, സണ്ണി ജോസഫ് വെട്ടുകല്ലാംകുഴി, ഷിജിന ജോസ്,അനിൽ കുമാർ, വർക്കി കണ്ടത്തിൻകര, ഷിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.

No comments