Breaking News

ബളാൽ കുഴിങ്ങാടെ കത്തികുത്തുകേസിലെ പ്രതി റിമാൻഡിൽ


വെള്ളരിക്കുണ്ട് : ബളാൽ കുഴിങ്ങാട്ടെ കിഴക്കേകുറ്റ് ജിമ്മിയെ (44) കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ബന്ധുവായ ജെന്നിയെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബിയുടെ തേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2 ദിവസത്തെ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷമാണ്  അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. 

പ്രതിയെ ഹോസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

No comments