Breaking News

ബളാൽ പഞ്ചായത്തിലെ മുണ്ടപ്ലാവ്, പാലവളപ്പ് കോളനികൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് പരാതികൾ സ്വീകരിച്ചു ലഭിച്ച 52 പരാതികളിൽ തീർപ്പുണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി


 

വെള്ളരിക്കുണ്ട്: ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് ഐ.പി.എസ് ബളാൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടപ്ലാവ്, പാലവളപ്പ് പട്ടികവർഗ കോളനികൾ സന്ദർശിച്ച് കോളനിവാസികളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ചു. ആകെ ലഭിച്ച 52 പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. വീട്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലയിലാണ് കൂടുതലായും പരാതികൾ വന്നത്. പരാതിക്കാരുടെ അടിസ്ഥാന ആവശ്യങ്ങളിൽ തീർപ്പുകൽപ്പിക്കാൻ

ഗ്രാമപഞ്ചായത്ത് അധികൃതർക്കും മറ്റ് വകുപ്പ് തല പ്രതിനിധികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ പോലീസ് മേധാവി നൽകി.


കാസർകോട് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി ബാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.

 കാസർകോട് എസ്.എം.എസ് ഡിവൈഎസ്പി, കെ.പി സുരേഷ്ബാബു പരിപാടി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, വാർഡ് മെമ്പർ ജോസഫ് വർക്കി, എസ്.ടി പ്രമോട്ടർ രാജേഷ് മണിയറ, ഊരുമൂപ്പൻ കൃഷ്ണൻ പയാളം എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി ചടങ്ങിന് നന്ദി പറഞ്ഞു.


പ്രദേശത്തെ ഇരുപത്തിരണ്ട് വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

No comments