Breaking News

'മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കണം': കേരള എൻ.ജി.ഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട്: മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലേക്കും വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലേക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും  എത്തിപ്പെടുന്നതിന് വളരെയധികം  വിഷമതകൾ നേരിടുന്നു. കാഞ്ഞങ്ങാട് നിന്നും വെള്ളരിക്കുണ്ട് മിനിസിവിൽ സ്റ്റേഷനിലേക്കും  ഗ്രാപഞ്ചായത്തുകളിലേക്കും കെ.എസ് ആർ.ടി.സി ബസ് സൗകര്യം അനുവദിക്കണമെന്ന്

കേരള എൻ.ജി.ഒ.യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ 7-ാം വാർഷിക സമ്മേളനം  അധികൃതരോട് ആവിശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.വി. പ്രഫുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി. സുനിൽകുമാർ പതാക ഉയർത്തി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ്

ജില്ലാ ട്രഷറർ കെ. അനിൽകുമാർ

ജില്ലാ വൈസ് പ്രസിഡണ്ട്

ഏവി ദാമോദരൻ

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ  കെ.എൻ.

ബിജി മോൾ  പി.വി സുരേഷ് കുമാർ,

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി.വിജേഷ്  പങ്കെടുത്തു.

പുതിയ ഭാരവാഹികളായി

വി.സുനിൽകുമാർ  (പ്രസിഡണ്ട് ),

എം.പവിത്രൻ

കെ.ജി സാവിത്രി വൈസ് (പ്രസിഡണ്ട്മാർ)

കെ.വിനോദ് കുമാർ (സെക്രട്ടറി)

പി.എസ്.ബാബു

സി.വി.പ്രദീപ് കുമാർ ( ജോയിന്റ് സെക്രട്ടറിമാർ )

കെ എം.വി. ജയരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു

No comments