Breaking News

കാലിക്കടവ് സ്വദേശിനി കാർത്തിക ജി നായർക്ക് NEET - UG പരീക്ഷയിൽ ഒന്നാം സ്ഥാനം



കരിവെള്ളൂർ: അഖിലേന്ത്യ തലത്തിൽ മെഡിക്കൽ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ NEET - UG പരീക്ഷയിൽ കാലിക്കടവിലെ കാർത്തിക ജി നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുംബെ പനവേലിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ കാലിക്കടവ് സ്വദേശി കെ.വി. ഗംഗാധരൻ്റെയും, മുംബൈയിലെ പിള്ളൈസ് കോളേജ് കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ കരിവെള്ളൂർ സ്വദേശി ടി.വി  ശ്രീവിദ്യയുടെയും മകളായ കാർത്തിക 15.44 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ NEET പരീക്ഷയിൽ 720 ൽ 720 മാർക്കും നേടിയാണ് മുന്നിലെത്തിയത്. കോട്ടക്കൽ ആര്യവൈദ്യശാല കണ്ണൂർ ബ്രാഞ്ചിലെ സീനിയർ ഫിസിഷ്യൻ പയ്യന്നൂർ അന്നൂർ സ്വദേശി ഡോ. ടി.വി. ശ്രീജിത്തിൻ്റെ മരുമകൾ കൂടിയാണ് കാർത്തിക

No comments