Breaking News

'ചെന്നടുക്കം-കമ്പല്ലൂർ വഴി പാടിച്ചാലിലേക്കുള്ള റോഡ് പൊതുമരാമത്ത് ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കണം': ചെന്നടുക്കം ഏ.കെ.ജി പുരുഷസംഘം വാർഷിക പൊതുയോഗം സമാപിച്ചു


ഭീമനടി: ചെന്നടുക്കം ഏ.കെ.ജി പുരുഷ സംഘത്തിന്റെ പതിനൊന്നാം വാർഷിക ജനറൽ ബോഡി യോഗം ഏ.കെ.ജി വായനശാലയിൽ നടന്നു. സുനിൽ കുമാർ ഇ.എസ് സ്വാഗതം പറഞ്ഞു. പി.ആർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉൽഘാടനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സി.വി അഖില നിർവഹിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസന്നകുമാർ (പ്രസിഡന്റ്), ഇ.കെ രാജേഷ് (വൈസ് പ്രസിഡന്റ്), സുനിൽ കുമാർ ഇഎസ് (സെക്രട്ടറി), വിമൽകുമാർ പി.വി  (ജോയിന്റ് സെക്രട്ടറി) ആയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ ആശംസഅർപ്പിച്ചു കൊണ്ട് സിപിഎം എളേരി ഏരിയാ കമ്മിറ്റി മെംബർ. ടി.കെ സുകുമാരനും, സിപിഎം ഭീമനടി ലോക്കൽ കമ്മിറ്റി മെമ്പർ.പി.വി തമ്പാനും സംസാരിച്ചു. തൊട്ടടുത്ത ജില്ലയായ കണ്ണൂർ ജില്ലയുടെ ഭാഗമായ പാടിചാലിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ പോകുവാനുള്ള റോഡായ കാലിക്കടവ് നിന്നും ചെന്നടുക്കം, കമ്മാടം, കോടംകല്ല്, പെരളം, കമ്പല്ലൂർ വഴി പാടിച്ചാലിലേക്കുള്ള റോഡ് പൊതുമരാമത്ത് റോഡായി ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കണമെന്ന് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments