Breaking News

കാസർകോട് ജില്ലാ കാരംസ് ചാമ്പ്യൻഷിപ്: എൻട്രികൾ ക്ഷണിച്ചു പങ്കെടുക്കുന്നവർ നവംബർ 18നകം പേര് രജിസ്റ്റർ ചെയ്യണം ഫോൺ: 9447297441, 8281422443.


ചെറുവത്തൂർ: കാസർകോട് ജില്ലാ കാരംസ് അസോസിയേഷൻ ഇതാദ്യമായി നടത്തുന്ന ജില്ലാ കാരംസ് ചാമ്പ്യൻഷിപ്പിന് എൻട്രികൾ ക്ഷണിച്ചു.

നവംബർ 21 ഞായറാഴ്ച ചെറുവത്തൂരിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മെൻസ്, വിമൻസ്, വെറ്ററൻസ് വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ് മൽസരങ്ങളുണ്ടാകും. 17 വയസ് മുതൽ 45 വരെ പ്രായമുള്ള സ്ത്രീ പുരുഷന്മാർക്ക് വിമൻസ്, മെൻസ് വിഭാഗത്തിലും 45 ന് മേൽ പ്രായമുള്ള സ്ത്രീ പുരുഷമാർക്ക് വെറ്ററൻസ് വിഭാഗത്തിലും മത്സരിക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെയും തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ നവംബർ 18 ന് വൈകുന്നേരം 5 മണിക്കകം താഴെ പറയുന്ന ഫോൺ നമ്പറുകളിൽ പേരു നൽകണം. നിശ്ചിത സമയത്തിലും വൈകി കിട്ടുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല. കോവിഡ് നിയന്ത്രണങ്ങളോടെ നടത്തുന്ന മൽസരത്തിൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ  സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിലുള്ളവർക്ക് മാത്രമാകും പ്രവേശനം. ടൂർണമെൻ്റ് ദിവസം രജിസ്ട്രേഷൻ സമയത്ത് ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവയും ഹാജരാക്കണം. ഫോൺ:9447297441, 8281422443.

No comments