Breaking News

എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ചുള്ളിക്കര ഗവ.എൽ.പി.സ്‌കൂളിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


രാജപുരം:  എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ചുള്ളിക്കര ഗവ.എൽ.പി.സ്‌കൂളിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് ചാക്കോ, കെ.ഗോപി, പഞ്ചായത്തംഗങ്ങളായ ആൻസി ജോസഫ്, ബി.അജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, ഹൊസ്ദുർഗ് എ.ഇ.ഒ. ടി.കെ.ഗണേഷ് കുമാർ, ജി.ശിവദാസൻ, കെ.വി.ഷാബു, എൻ.കെ.വിശ്വൻ, പി.എ.ജോസഫ്, കെരാധാകൃഷ്ണൻ, പ്രഥമാധ്യാപകൻ കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments