സി.പി.ഐ.എം പറമ്പ ലോക്കൽ സമ്മേളനം സമാപിച്ചു പറമ്പ ലോക്കൽ പരിധിയിൽ ഗവ.ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന് പ്രമേയം
മാലോം: സി പി ഐ എം പറമ്പ ലോക്കൽ സമ്മേളനം കെ ജെ ടോമി നഗറിൽ നടന്നു. സമ്മേളനം ജില്ലാ കമ്മറ്റിയംഗം പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. എം സി രാധാകൃഷ്ണനെ ലോക്കൽ സെക്രട്ടറിയായി ഐക്യകണേഠന സമ്മേളനം തിരഞ്ഞെടുത്തു.
വെസ്റ്റ്എളേരി പഞ്ചായത്തിൽ നിലവിൽ കമ്മാടത്ത് മാത്രമാണ് ഹോമിയോ ആശുപത്രിയുള്ളത് പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയായ പറമ്പ ലോക്കൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും അവിടെ എത്താൻ രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ പറമ്പ ലോക്കൽ പരിധിയിൽ ഒരു ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് പറമ്പ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിൽ വി.നാരായണൻ സ്വാഗതം പറഞ്ഞു.കെ കെ ഹരിദാസ് അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, എരിയാ സെക്രട്ടറി എ.അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു.
No comments