Breaking News

'ആസാദി കാ അമൃത് മഹോത്സവ്' 60ഓളം നിയമബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്




വെള്ളരിക്കുണ്ട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ "നിയമം ദൈനംദിന ജീവിതത്തിൽ"എന്ന വിഷയത്തെ ആസ്പദമാക്കി അറുപതോളം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലായി ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു. ഇതിന് മുന്നോടിയായി നടന്ന ആർപി മാർക്കുള്ള പരിശീലന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നും 55 ഓളം അധ്യാപകർ പങ്കെടുത്തു.പരിശീലനപരിപാടിയിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് സിബി എൻ ഒ വിഷയാവതരണം നടത്തി

No comments