Breaking News

കാഞ്ഞങ്ങാട് പഴക്കടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി


കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ മൊത്ത വിതരണ സ്ഥാപനമായ അജ് വാ  ഫ്രൂട്സിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പഴവർഗങ്ങൾ സൂക്ഷിക്കുന്ന ബോക്സിനുള്ളിലാണ് രാത്രിയോടെ 4 കിലോ വരുന്ന പെരുമ്പാമ്പ് കയറിക്കൂടിയത്. ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടി കാഞ്ഞങ്ങാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. രാത്രിറോഡ് മുറിച്ച് വന്ന പെരുമ്പാമ്പ് പെട്ടന്ന് കടയിൽ കയറിക്കൂടുകയായിരുന്നുവെന്ന് അജ് വ സ്ഥാപന ഉടമ ബഷീർ പറഞ്ഞു.

No comments