Breaking News

കേരളപ്പിറവി ദിനത്തിൽ സമരജ്വാല തീർത്ത് വെള്ളരിക്കുണ്ട് വടക്കാകുന്ന് നിവാസികളുടെ പ്രതിഷേധം


വെള്ളരിക്കുണ്ട്: വടക്കാകുന്ന് മലനിരകളിലെ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ സമരജ്വാല തീർത്ത് പ്രതിഷേധം. ജില്ലാ കളക്ടറുടെ ഉറപ്പുകളുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആഴ്ച്ചയിൽ ഒരു സമര പരിപാടിയുടെ ഭാഗമായി സമരപന്തലിൽ സംരക്ഷണ സമിതി ചെയർമാൻ സമരജ്വാലയുടെ തിരി തെളിച്ചു.തുടർന്ന് വടക്കാകുന്നിനു ചുറ്റുമുള്ള നൂറ് കണക്കിന് വീടുകളിൽ സമരജ്വാല തെളിച്ച് പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിൽ പങ്കാളികളായി.

No comments