Breaking News

പകർച്ചവ്യാധി ക്ഷണിച്ചു വരുത്തി വെള്ളരിക്കുണ്ട് നഗരമധ്യത്തിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നു

വെള്ളരിക്കുണ്ട്: (www.malayoramflash.com) വെള്ളരിക്കുണ്ട് ടൗണിൽ പുതിയ ബസ്റ്റാൻ്റിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മുന്നിലെ റോഡരികിലെ ഓവുചാലിൽ മലിനജലം കെട്ടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊതുക് മുട്ടയിടാനും വളരാനുമുള്ള സാധ്യതയുള്ളതിനാൽ ഇത് പകർച്ചവ്യാധിക്കും കാരണമാകുന്നു. വ്യാപാര സ്ഥാപനങ്ങളിലുള്ളവരുടേയും പൊതുജനങ്ങളുടേയും ആരോഗ്യത്തിന് ഭീഷണിയാവുകയാണ് നഗരമധ്യത്തിലെ ഈ മലിനജലകേന്ദ്രം. പഞ്ചായത്തിൻ്റേയോ, ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നോ സത്വര നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറും. ടൗണിൽ ഓവുചാലിൻ്റെ പ്രവർത്തിപൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതും യാത്രക്കാർക്ക് ഭീഷണിയായി മാറുന്നുണ്ട്. News desk: Malayoram flash

No comments