Breaking News

ചീർക്കയം സുബ്രമണ്യ കോവിലിലെ കാവടി സംഘം ആചാര്യ ഭവനത്തിൽ സന്ദർശനം നടത്തി നാളെ ആണ്ടിയൂട്ട് പൂജ


പുങ്ങംചാൽ : ചീർക്കയം സുബ്രമണ്യ കോവിലിലെ ആണ്ടിയൂട്ട്പൂജാ മഹോത്സവത്തിന്റെ ഭാഗമായി ഒരു   വർഷത്തെ ഇടവേളയ്ക്ക് ശേഷം ചീർക്കയം സുബ്രമണ്യ കോവിലെ കാവടി സംഘം  ആചാര്യഭവനത്തിൽ സന്ദർശനം നടത്തി.

പാൽക്കാവടികളും വട്ടക്കാവടികളും മയിൽപ്പീലി കെട്ടുമായി ശംഘു നാദത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയിൽ ഗംഗാധര പൂജാരിയുടെ നേതൃത്വത്തിൽ കാവടി സംഘം എത്തിയപ്പോൾ ആചാര്യ ഭവനത്തിൽ ഭക്തമനസുകൾ വരവേറ്റു.

 ചീർക്കയം സുബ്രമണ്യ കോവിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് കോവിൽ സ്ഥാപക ആചാര്യൻ പരേതനായ ബാലിക്കടക്കോൻ കൃഷ്‌ണൻ നമ്പ്യാറുടെ ഭവനത്തിൽ കാവടി സംഘം എത്തുന്നത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത്‌ കഴിഞ്ഞ വർഷം ഇത് ഉണ്ടായില്ല.

എന്നാൽ ഇക്കുറി കോവിൽ കമ്മറ്റി വളരെ ലളിതമായ ചടങ്ങുകളോടെ ആണ്ടിയൂട്ട് പൂജ നടത്തു വാൻ തീരുമാനിച്ചത് ' അതിന്റെ ഭാഗമായിട്ടായിരുന്നു ആചാര്യ ഭവന സന്ദർശനം.

പിന്നീട് കോവിൽ മാതൃ സമിതി അംഗങ്ങളും നാട്ടു കാരും വാദ്യ മേളത്തിന്റെ അകമ്പടിയോടെ കാവടി സംഘത്തെ കോവിലിലേക്ക് ആനയിച്ചു..

പിന്നീട് മാതൃ സംഗമവും അധ്യാൽത്മിക സദസും നടന്നു.

വൈകിട്ട് കീൽട്ടക്കയത്ത്‌ നിന്നും തിരുമുൽ കാഴ്ചയും തുടർന്ന് ഭജന. നിത്യകർമ്മം ഭക്തി ഗാനസുധ എന്നിവ നടക്കും..

ആണ്ടിയൂട്ട് പൂജയ്ക്ക് സമാപനം കുറിച്ചു കൊണ്ട് നാളെ  രാവിലെ പ്രഭാതപൂജ യും അടുക്കളക്കുന്ന്‌ ഭഗവതി ക്ഷേത്രത്തിലേക്ക് മുദ്ര എഴുന്നുള്ളത്തും നടക്കും.

വൈകിട്ട് അനുഷ്ഠാന ചടങ്ങിന്റെ ഭാഗമായ, താലപ്പോലി നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും കോവിലിൽ എത്തി ചേരും.

രാത്രി 12ന് ആണ്ടിയൂട്ട് പൂജയും 17ന് രാവിലെ കറുപ്പ് പൂജ തുലാഭാരം. അന്ന പൂജ എന്നിവയോടെ ആണ്ടിയൂട്ട് പൂജാ മഹോത്സവം സമാപിക്കും.

No comments