Breaking News

എംപിക്ക് നേരെയുള്ള കൈയ്യേറ്റം; എംഎൽഎയുടെ മൊഴിയെടുത്തു





രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ തീവണ്ടിയില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി എംഎല്‍എയുടെ മൊഴിയെടുത്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എംപിയുടെ സഹയാത്രികരില്‍ ഒരാളായിരുന്ന എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ മൊഴിയെടുത്തത്. മാവേലി എക്സ്പ്രസില്‍ കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് പോകുന്നതിനിടെ പത്മരാജന്‍ ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരുടെ നേതൃത്വത്തിലാണ് എംപിയെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ശേഷം നീലേശ്വരം സ്റ്റേഷനില്‍ ഇറങ്ങിയോടിയത്. എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ.എം അഷറഫ്, കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരും സംഭവസമയം എംപിയോടൊപ്പം തീവണ്ടിയിലുണ്ടായിരുന്നു. റെയില്‍വെ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത്.


No comments