ഇരിട്ടി മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചെങ്കല്ല് കയറ്റിവന്ന ലോറി കടയിലേക്കു പാഞ്ഞുകയറിയാണ് അപകടം.
ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയന്‍ ക്ലീനര്‍ രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. മട്ടന്നൂരില്‍ നിന്ന് വടകരയിലേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നടന്ന അപകടമായതിനാലും കടയില്‍ ആളില്ലാത്തതിനാലും കൂടുതല്‍പേര്‍ക്കു പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
No comments