Breaking News

"പൊതു ഇടം എൻ്റേതും" കാസർകോട് സ്ത്രീകൾ രാത്രി നടത്തം സംഘടിപ്പിച്ചു



കാസർകോട്: വനിത ശിശു വികസന വകുപ്പ്, ജില്ല വനിത ശിശു വികസന ഓഫീസ് കാസറഗോഡ്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണ പരിപാടിയുടെ സമാപന ചടങ്ങ് ഡിസംബർ 10 ന് രാത്രിയിൽ കളക്ടറേറ് പരിസരത്ത് വച്ച് സംഘടിപ്പിച്ചു. അതോടൊപ്പം 2022 മാർച്ച് 8 വനിതാ ദിനം വരെയുള്ള ' ''പൊതു ഇടം എൻ്റേതും" എന്ന ക്യാമ്പയിന്റെ  ഭാഗമായി 'Fearless Night Begins' എന്ന പേരിൽ രാത്രി  നടത്തവും സംഘടിപ്പിച്ചു. ജില്ല വനിത ശിശു വികസന ഓഫീസർ

ഷിംന. വി.എസ്  പരിപാടിക്ക് നേതൃത്വം നൽകി.കാസറഗോഡ് ജില്ല കലക്ടർ,

 ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  ഐ.എ.എസ് പ്രോഗ്രാം ഉത്ഘാടനം ചെയ്തു,ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

ബേബി ബാലകൃഷ്ണൻ  പരിപാടിക്ക് അധ്യക്ഷസ്ഥാനം വഹിച്ചു, വനിത സംരക്ഷണ ഓഫീസർ സുനിത.എം. ,ശിശു ക്ഷേമ സമിതി സെക്രട്ടറി

ടി.എം കരീം,

വനിത പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ

അജിത  എന്നിവർ ആശംസർപ്പിച്ചു സംസാരിച്ചു. മഹിളാ ശക്തി കേന്ദ്ര വനിത ക്ഷേമ ഓഫീസർ സുന എസ് ചന്ദ്രൻ പരിപാടിയിൽ നന്ദി അർപ്പിച്ചു സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ് ജീവനക്കാർ, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസ് ജീവനക്കാർ, മഹിളാ ശക്തി കേന്ദ്ര ജീവനക്കാർ, നാഷണൽ ന്യൂട്രിഷൻ മിഷൻ ജീവനക്കാർ,സഖി വൺ സ്റ്റോപ്പ് ജീവനക്കാർ, WPO ജീവനക്കാർ, DCPO ജീവനക്കാർ, ICDS കാസറഗോഡ്, ICDS കാസറഗോഡ് അഡിഷണൽ  ജീവനക്കാർ, സ്കൂൾ കൗൺസിലേഴ്‌സ്, കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ,കുടുംബശ്രീ പ്രവർത്തകർ,അംഗൻവാടി വർക്കേഴ്സ്, അംഗൻവാടി ഹെൽപേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കാസറഗോഡ് കളക്ടറേറ്റ് നിന്നും സ്ത്രീകൾ ഒറ്റയായി 2 കിലോമീറ്റർ സഞ്ചരിച്ചു.ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും അടക്കമുള്ള സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കാളിയായി

No comments