Breaking News

ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക് മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്




ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച് എസ് എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.



‘വസ്ത്ര സ്വതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്. സ്‌കൂളില്‍ ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത് കൂടിയാലോചനകളില്ലാതെയാണ്. ഇത് വസ്ത്ര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണെന്നും എംഎസ്എഫ് ആരോപിച്ചു.





എന്നാല്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്ലസ് വണ്‍ ബാച്ചിലാണ് ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കിയത്. പദ്ധതി ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനാല്‍ പ്ലസ് വണ്‍ ബാച്ചിലെ 260 കുട്ടികളും ഏകീകൃത വേഷത്തിലാണ് സ്‌കൂളിലെത്തിയത്.

No comments