Breaking News

പുതുവർഷ സമ്മാനമായി ഇരിട്ടി - മൈസൂർ പാതയിലെ കൂട്ടുപുഴ പാലം ജനുവരി ഒന്നിന് ഗതാഗതത്തിന് തുറക്കും


ഇരിട്ടി: ഇരിട്ടി - മൈസൂർ  അന്തര്‍ സംസ്ഥാന പാതയിലെ കേരള- കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ കെ.എസ്.ടി.പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവര്‍ഷ ദിനത്തില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും. പു​തി​യ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല ടാ​റിം​ഗ് മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.


ഇ​രി​ട്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റ​സ്റ്റ് ഹൗ​സി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് പാ​ലം തു​റ​ന്നു​ന​ല്‍​കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ച​ത്. നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ ത​ര​ണം ചെ​യ്താ​ണ് പാ​ലം നി​ര്‍​മാ​ണം മു​ന്നോ​ട്ടു​പോ​യ​ത്.


2018 സെ​പ്റ്റം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ക​ര്‍​ണാ​ട​ക​യു​ടെ എ​തി​ര്‍​പ്പ് മൂ​ലം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മൂ​ന്നു വ​ര്‍​ഷം മു​ട​ങ്ങി​ക്കി​ട​ന്ന​തും പി​ന്നാ​ലെ വ​ന്ന കോ​വി​ഡ് ലോ​ക്ഡൗ​ണും മൂ​ലം നി​ര്‍​മാ​ണം വ​ന്‍ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്.


No comments