Breaking News

മൂന്നു രോഗികളുടെ ചികിത്സക്ക് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക കൊന്നക്കാട് വെച്ച് കൈമാറി


 


കൊന്നക്കാട് :നിർധനരായ മൂന്നു രോഗികളുടെ ചികിത്സക്കു വേണ്ടി ജനകീയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക കൊന്നക്കാട് ടൗണിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് കൈമാറി. വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി യോഗം ഉത്ഘാടനം ചെയ്തു.ഒരുലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപ വീതം ഓരോ രോഗികൾക്കും കൈമാറി.നാലായിരത്തോളം ബിരിയാണി വിതരണം ചെയ്തും സംഭാവന വഴി ലഭിച്ച തുകയും കൂടി ആയപ്പോൾ മൂന്നു ലക്ഷത്തി മുപ്പതിനായിരത്തോളം രൂപ ചികിത്സക്കായ് ലഭിച്ചു. പഞ്ചായത്ത്‌ അംഗവും ജനകീയ കമ്മിറ്റി ചെയർമാനുമായ പി സി രഘുനാഥൻ അധ്യക്ഷത വഹിച്ചു.
മാലോത്തു വില്ലേജ് ഓഫീസർ ശ്യാംകുമാർ, മാലോത്തു കസ്ബ സ്കൂൾ ഹെഡ്മിസ്ട്രെസ് സിൽവിയ ടീച്ചർ സഹായധന വിതരണം നടത്തി.ഷോണി കെ. ജോർജ് സ്വാഗതം ആശംസിച്ചു. ഷാജി തൈലം മാനാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ടി.പി തമ്പാൻ, കെ.ആർ മണി, റോബിൻ തോമസ്, ഹരികുമാർ,ഷിനോജ് ഇളം തുരുത്തിയിൽ സംസാരിച്ചു ഡാർലിൻ ജോർജ് കടവൻ നന്ദി പറഞ്ഞു.

No comments