സിപിഐഎം എളേരി ഏരിയ സമ്മേളനം വരക്കാട് തുടങ്ങി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: സിപിഐഎം എളേരി ഏരിയ സമ്മേളനത്തിന് വരക്കാട് നന്ദനം ഓഡിറ്റോറിയത്തിൽ ( കെ ബാലകൃഷ്ണൻ നഗറിൽ ) തുടങ്ങീ. ജോസ് പതാലിൽ പതാക ഉയർത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വി അനു രക്തസാക്ഷി പ്രമേയവും പി കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി ജെ സജിത്ത് അധ്യക്ഷനായി. സെക്രട്ടറി എ അപ്പുക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, എം ലക്ഷ്മി എന്നിവർ സംസാരിച്ചു. കെ പി നാരായണൻ രചിച്ച് ജോയി കുന്നുംകൈ സംഗീതം നൽകി ഡെനീഷ് കുര്യൻ, വി കെ അജയൻ, ശാന്ത ചന്ദ്രൻ, ബാഷ്മി ബാലൻ കോടംകല്ല്, ഭാഗ്യ ഭാസ്കരൻ, അഹല്യ വരക്കാട് എന്നിവർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പ്രതിനിധികളെ വരവേറ്റത്.ചൊവ്വാഴ്ച സമ്മേളനം സമാപിക്കും. സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു.
No comments