Breaking News

പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം പനത്തടിയിലെ 15-ാം വാർഡിൽ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു

 


പനത്തടി : പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിൽ പെടുത്തി പനത്തടി പഞ്ചായത്തിലെ പൂടം കല്ലടുക്കം കോളനിയിലെ18 കുടുംബങ്ങൾക്ക് സൗജന്യമായി ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു. പൂടംകല്ലടുക്കം കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വിതരണ ചടങ്ങ് വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ശങ്കരൻ അധ്യക്ഷത വഹിച്ചു.വാർഡിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹേമാംബിക കെ ,ബാബു പാലാപറമ്പൻ, രാഗേഷ് മായത്തി, വിനോദ് മതിലിൽ, ജെഎച്ച് ഐ സുബൈദ, ജെ പി എച്ച് എൻ സുമ, ആശാ വർക്കർ ഷൈജ, സിഡിഎസ് മെമ്പർ സ്നേഹി ഷാജി എന്നിവർ സംസാരിച്ചു.

No comments