Breaking News

36 ലക്ഷം രൂപയുടെ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം ; കാസർഗോടുകാരി മംഗളൂരുവിൽ അറസ്റ്റിൽ


മംഗളൂരു:അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് തളങ്കര ഫർഹാന മൻസിലിൽ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ്‌ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ദുബായിയിൽനിന്നെത്തിയ ഐ എക്സ്‌ 384 എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാനത്തിലാണ് ഇവർ വന്നത്. രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി കവറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിൽ തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ്. അജിത്കുമാർ, കെ. സന്തോഷ്‌കുമാർ, എം. ലളിതരാജ്, മനോ കാർത്തിയാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കൂടുതൽ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ സ്വർണം കണ്ടെത്തിയത്‌. അറസ്റ്റ് ചെയ്തശേഷം ഇവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് മംഗളൂരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിൽ ഹാജരാക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

No comments