നീലേശ്വരത്ത് കടന്നൽ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്.ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
നീലേശ്വരം:കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. അങ്കക്കളരിയിലെ കെ.വി. കുമാരൻ, ഭാര്യ ഭാർഗവി, മകൻ സൂരജ്, പഴനെല്ലിയിലെ സുനിൽകുമാർ, ഭാര്യ രജിത എന്നിവരാണ് കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജോലികഴിഞ്ഞ് വരുന്നവഴിക്ക് വീടിന് സമീപത്തുവെച്ചാണ് കടന്നൽക്കൂട്ടം കുമാരനെ കുത്തിയത്. പ്രാണരക്ഷാർഥം വീട്ടിലേക്കോടിയ ഇദ്ദേഹത്തെ രക്ഷിക്കുന്നതിനിടയിലാണ് ഭാര്യയ്ക്കും മകനും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുമാരനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ നീലേശ്വരത്തെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
No comments